കഥകൾ സത്യം പറയുന്ന കാലം

ഗോപീകൃഷ്ണൻ അതീവ സത്യസന്ധമായി ചരിത്രമെഴുത്തു നടത്തിയതെന്തിന്, അതിത്രയും ബൃഹത്തായ ഒരു ഗ്രന്ഥമായതെന്തുകൊണ്ട് എന്നിവയുടെ ഉത്തരം അതാണ്. ആ പല്ലുകളും നഖങ്ങളും വിഷച്ചിറകുകളും ഉൾപ്പെടെ സമഗ്രമായിത്തന്നെ  ആവിഷ്കരിക്കാൻ മറെറാരു തെരഞ്ഞെടുപ്പില്ലായിരുന്നു   അദ്ദേഹത്തിൻ്റെ മുന്നിൽ! ചരിത്രമെഴുത്തെങ്കിലും ഏറെ സർഗാത്മകമാണ് ഭാഷയും സംഭവ വിവരണങ്ങളും.