കാലം കൈയൊപ്പ് ചേർക്കുമ്പോൾ

HOPE -2025

വയനാട് ദുരന്തത്തെ അതിജീവിച്ച കുട്ടികൾക്ക് വേണ്ടി, അവരുടെ മാനസിക പുരോഗതി ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ സർവീസ് സെന്‍റര്‍ സംഘടിപ്പിച്ച കുട്ടികളുടെ ക്യാമ്പിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.


ഞങ്ങളുടെ വീടുകൾ വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മറ്റൊരാൾ തകർന്നാൽ നമ്മൾ അതിജീവിക്കില്ല. ദയവായി ഞങ്ങളെ രക്ഷിക്കൂ” – ഞങ്ങളുടെ ചെവിയിൽ വാക്കുകൾ മുഴങ്ങി.

നീതു സിസ്റ്ററിന്റെ വാക്കുകളായിരുന്നു. മുഴുവിപ്പിക്കാൻ ആവാതെ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു. നിങ്ങളെ കാണാൻ ഞങളുടെ നീതു സിസ്റ്ററിനെ പോലെയുണ്ട്, ഞങ്ങളിൽ ഒരാളായ നിത്യയെ അവർ ചേർത്ത് പിടിച്ചു വിതുമ്പി. മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിൽ മെഡിക്കൽ സർവീസ് സെന്റർ നടത്തിയിരുന്ന പ്രവർത്തനങ്ങൾ എത്രത്തോളം ആഴത്തിലാണ് ആ പ്രദേശവാസികളെ സ്പർശിച്ചതെന്നു തിരിച്ചറിയാന്‍ സഹായിക്കുന്നതായിരുന്നു കുട്ടികളുടെ ക്യാമ്പ്. ജൂലൈ 30- ന് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് കേരളീയ സമൂഹം ഒറ്റകെട്ടായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളോടൊപ്പം മെഡിക്കൽ സർവീസ് സെന്ററും (MSC) കൈകോർക്കുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു HOPE-2025 കുട്ടികളുടെ ക്യാമ്പ്.

ഡോ.കെ.പി.ഗോദകുമാര്‍ ഉദ്ഘാടനംചെയ്യുന്നു.

ഹോപ്പ് 2025, കുട്ടികളുടെ ദ്വിദിന ക്യാമ്പ് ഡിസംബർ 22,23 ദിവസങ്ങളിൽ സെന്റ് ജോസഫ് സ്കൂൾ മേപ്പടിയിൽ സംഘടിപ്പിക്കുകയുണ്ടായി. ചിത്രരചനാ, ക്രാഫ്റ്റ്, സംഗീതം, സിനിമ, നാടൻപാട്ട് തുടങ്ങിയ പരിശീലന കളരികൾ ഇതിന്റെ ശ്രദ്ധേയമായ ഭാഗമായിരുന്നു. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. മനഃശാസ്‌ത്ര വിദഗ്ധരും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരും ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.

ജൂലായ് 30ന് വയനാട് ജില്ലയിൽ ചൂരൽമലയിലും മുണ്ടക്കൈയിലും മേപ്പടിയിൽ ഉരുൾപ്പൊട്ടലുണ്ടായതിന്റെ അടുത്ത ദിനം തന്നെ മെഡിക്കൽ സർവീസ് സെന്ററിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം മേപ്പടിയിൽ എത്തിച്ചേർന്നു.ആ ദിവസം തന്നെ നാട്ടുകാരുടെ സാഹത്തോടെ മേപ്പടിയിൽ ഒരു ബസ് ക്യാമ്പ് സജ്ജീകരിക്കുകയും ചെയ്തു. സമാന്തരമായി ദേശീയ തലത്തിൽ മരുന്നും മറ്റ് വിഭവങ്ങളും ശേഖരിക്കാനും , രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വയനാട്ടിൽ സേവനമാനുഷ്ഠിക്കാൻ തയ്യാറുള്ള ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും മെഡിക്കൽ സർവീസ് സൊസൈറ്റിയുടെയും, കേന്ദ്ര കമ്മറ്റിയുടെയും നേതൃത്വത്തിൽ ആരംഭിക്കുകയും വലിയ രീതിൽ അവ ഫലം കാണുകയും ചെയ്തു.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം ഡോക്ടർമാരും മനഃശാസ്ത്രജ്ഞമാരും മറ്റ് ആരോഗ്യപ്രവർത്തകരും ദുരന്തബാധിധർക്ക് തങ്ങളുടെ സേവനം ലഭ്യമാക്കാൻ പലഘട്ടങ്ങളിലായി മേപ്പാടി മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ചേരുകയുണ്ടായി. മെഡിക്കൽ സർവീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ഹരിപ്രസാദ്, സംസ്ഥാന സെക്രട്ടറി ഡോ.തുഷാര തോമസ്, ഡോ.എബ്രഹാം തോപ്പിൽ മാത്യു, ഡോ.ചന്ദ്രശേഖർ, ഡോ.സുർജിത് സാഹു, ഡോ.കെ.പി.ഗോദകുമാർ, ഡോ.ബാബു പി.എസ്, ഡോക്ടർ ന്യൂജി, ഡോക്ടർ ഇലന്തരയൻ, ഡോക്ടർ അച്ചു ജോസഫ്, ഡോക്ടർ അമ്മു ലൂക്കോസ്, സൈക്കോളജിക്കൽ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിച്ചേർന്ന സോണിയ ജോർജ്, ഹബീബ് റഹ്മാൻ, ആർഷ രാജ്, ഷബ്‌ന, തുടങ്ങിയവരും തങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയുണ്ടായി.

ഒറിഗാമി വർക്ഷോപ്പിൽ നിന്നും.

ഫാറൂഖ് കോളേജിന്റെ വാതിലിലൂടെ വരുന്ന അവസരങ്ങൾ ഒന്നും ഞങ്ങളെ നിരാശപ്പെടിത്തിയിട്ടില്ല. കോഴിക്കോട് നിന്ന് ചുരം കയറിയുള്ള യാത്ര ചൂടിൽ നിന്നും കൊടും തണുപ്പിലേക്കുള്ളതായിരുന്ന 22-ാം തിയ്യതി, വീടിനു മുറ്റത്തെ പുൽക്കൂടും ഇലകളെ പൊതിഞ്ഞു കിടക്കുന്ന മഞ്ഞിൻ കണങ്ങളും, കോടമഞ്ഞിനാൽ ചുറ്റപ്പെട്ട മലനിരകളും ഞങ്ങൾക്ക് പുതു അനുഭവമായി. ആനവണ്ടിയിൽ കയറി ചൂരൽമലയിലേക്ക് ടിക്കറ്റ് എടുത്തു. അതിമനോഹരങ്ങളായ മൂന്നു ബസ് യാത്രകൾ. മേപ്പാടി അങ്ങാടിയിൽ നിന്നും 13 കിലോമീറ്റർ അകലെ ഉള്ള അതിമനോഹരമായ 2 വനയോര ഗ്രാമങ്ങൾ. മുണ്ടക്കൈയും ചൂരൽമലയും. തുഷാരിഗിരി വെള്ളച്ചാട്ടവും 1000 കണക്കിന് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന റിപ്പൺ തേയില തോട്ടവും കടന്നു പോയാൽ ആനവണ്ടി എത്തുന്നത് വെള്ളാർമല സ്കൂളിനോട് മുന്നിലൂടെ ഒഴുകുന്ന കള്ളാടിപ്പുഴ കരയിലേക്കാണ്, അതിനു കുറുകെ ഒരു പാലവും അതിനോട് മാറുകരയിലായി അമ്പലവും. ഈ പാലമാണ് മുണ്ടക്കൈ എന്ന ഗ്രാമത്തെയും ചൂരലൽമല എന്ന പ്രദേശത്തെയും ഒന്നിപ്പിക്കുന്നത്.

മെഡിക്കൽ സർവീസ് സെന്റർ എന്ന ആശയം രൂപപ്പെടുന്നത് എഴുപതുകളുടെ അവസാനത്തോടെയാണ് . 1977 ൽ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ പ്രവർത്തിക്കാൻ ചെറുപ്പക്കാരായ ഒരു സംഗം ഡോക്ടർമാർ തീരുമാനിച്ചതോടെ സമാന ആശയക്കാരുടെ കൂട്ടമായായ രൂപം പ്രാപിക്കുകയായിരുന്നു. 1978 ഇത് 20 ലക്ഷം പേരെ നിരാലംബരാക്കിയ വെള്ളപ്പൊക്ക സമയത്തും ഈ സംഘം കൂടുതൽ അംഗബലത്തോടെ പ്രവർത്തനനിരതരായി. വെള്ളപൊക്കം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്ത വേളകളിലും മഹാവ്യാധികളുടെ കാലത്തുള്ള കൂട്ടായ പ്രവർത്തനങ്ങൾ വഴിയും പതിയെ സംഘടന രൂപംകൊണ്ടു.

കൽക്കത്തയിലെ തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു സംഘടനയുടെ ആദ്യ കാല പ്രവർത്തനങ്ങൾ പ്രധാനമായും നടന്നിരുന്നത്. ദുരന്ത മുഖങ്ങളിലും, ദുരിത വേളകളിലും ജനങ്ങൾക്ക് സൗജന്യമായി അടിയന്തിര വൈദ്യസഹായം എത്തിക്കലാണ് സംഘടനയുടെ ലക്ഷ്യം.

പുഷ്പ ടീച്ചർ ആണ് ഹോപ്പ് 2025 എന്ന ക്യാമ്പിലേക്ക് ഞങ്ങളെ (സ്‌നേഹ മരിയ, റഹീസ് ആലുങ്ങൽ, നിത്യ പയ്യേരി) ക്ഷണിച്ചത്. അധ്യാപക വിദ്യാർത്ഥികളായ ഞങ്ങൾക്ക് മികച്ച അനുഭവമായിരുന്നു ക്യാമ്പ്. ഞങ്ങടക്കം അറുപത്തജ്ജിൽപരം വോളണ്ടിയർമാരും 165 പരം വെള്ളാർമലയിലെ വിദ്യാർത്ഥികളും ചില രക്ഷിതാക്കളും ഉള്‍പ്പെടുന്നതായിരുന്നു ക്യാമ്പ്. ആടിയും പാടിയും കഥകൾ പറഞ്ഞും കളിച്ചും ചിരിച്ചും അവർ ഞങ്ങൾക്കും ഞങ്ങള്‍ അവർക്കും പ്രിയപ്പട്ടവരായിമാറി.നാടൻ പാട്ടിന്റെ വായ്താരികൾ ഉച്ചത്തിൽ പാടിയും നടി നടന്മാരായും കുഞ്ഞുങ്ങൾ പുതുലോകത്തിലേക്ക് ചുവടുവെച്ചു. സ്വന്തം വീടും അയല്പക്കവും വിശ്വാസങ്ങളും കൂട്ടുകാരും വിദ്യാലയവും എല്ലാം ഒലിച്ചുപോയ കുഞ്ഞുങ്ങളിലേക്ക് എല്ലാമായി മാറുവാൻ മെഡിക്കൽ സർവീസ് സെന്ററിന് സാധിച്ചു. എത്ര മനോഹരമായ ആശയം, കാര്യനിർവ്വഹണം.

അമ്മമനസ്സ് ഉണരുമ്പോൾ.ഹോപ്പിലെ കുഞ്ഞു നൈനിക.

രണ്ടു ദിവസത്തെ ക്യാമ്പ് കുട്ടികളിൽ ആത്മവിശ്വാസത്തിന്റെയ്യും പ്രതീക്ഷകളുടെയും വിത്തുകൾ പാകിക്കൊണ്ടാണ്  അവസാനിച്ചത്. ഡോ.ഗോദകുമാറിന്‍റ നേതൃത്വത്തില്‍ സൗജന്യ ചികിത്സയും മരുന്നുകളും നൽകി. ക്യാമ്പ് കഴിഞ്ഞു പടിയിറങ്ങുമ്പോൾ അവർ ഞങ്ങളുടെ കൈകൾ ചേർത്തുപിടിച്ചു, നനഞ്ഞ കണ്ണുകളിലൂടെ ഇനി എപ്പോഴാ കാണുക എന്നു ചോദിച്ചു. ഹോപ്പ് എന്ന നാമം അർത്ഥവത്തായ നിമിഷം.

Latest articles

Leave a comment