സമാനതകളില്ലാത്ത ചെറുത്ത് നില്പിലൂടെ ജനങ്ങള്‍ പരാജയപ്പെടുത്തിയ കെ.റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി വീണ്ടും തല പൊക്കുകയാണ്. കേരളത്തിന്‍റെ പാരിസ്ഥിതിക സാമ്പത്തിക സാമൂഹിക പശ്ചാത്തലത്തില്‍ ചിന്തിക്കുന്ന ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ഈ പദ്ധതി ലക്ഷക്കണക്കിന് സാധാരണ ജനങ്ങളുടെ സ്വപ്നങ്ങളില്‍ ഇരുള്‍ വീഴ്ത്തിയിട്ട് 5 വര്‍ഷം പിന്നിട്ടു.

നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചെലവില്‍ വേഗയാത്ര (Semi Speed) വാഗ്ദാനം ചെയ്താണ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ അവതരിപ്പിക്കുന്നത്. പദ്ധതിച്ചെലവ് യാഥാര്‍ത്ഥ്യബോധമില്ലാതെ കുറച്ചു കാണിച്ചും ടിക്കറ്റ് വരുമാനം പെരുപ്പിച്ച് കാണിച്ചും ഭൂആവശ്യകത, കുടിയൊഴിപ്പിക്കല്‍, പാരിസ്ഥിതികാഘാതം എന്നിവയുടെ കാര്യത്തില്‍ പുകമറ സൃഷ്ടിച്ചും ജനങ്ങളെ കബളിപ്പിക്കുകയാണ് കെ.റെയില്‍ അധികൃതര്‍ ചെയ്തു വരുന്നത്.
വഴി തടയുന്ന നിര്‍മ്മാണം
പദ്ധതിയുടെ പേരില്‍ കേരളത്തിന്‍റെ തെക്കുവടക്ക് 530 കിലോമീറ്റര്‍ നീളത്തില്‍ ഒരു കൂറ്റന്‍ നിര്‍മ്മാണം നടത്തുക വഴി അതിന് ഇരുപുറവുമായി വിഭജിക്കപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഗതാഗത കുരുക്കിലകപ്പെടും. നൂറുകണക്കിന് ചെറു റോഡുകള്‍ തടസ്സപ്പെട്ട് പ്രാദേശിക യാത്രക്കാര്‍ ദുരിതമനുഭവിക്കേണ്ടിവരും. മാത്രമല്ല, 293 കിലോമീറ്റര്‍ നീളത്തില്‍ 8 മീറ്റര്‍ മുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ എംബാങ്ക്‌മെന്‍റ് നിര്‍മ്മിക്കും, 500 മീറ്റര്‍ ഇടവിട്ട് അണ്ടര്‍പാസുകളോ ഓവര്‍ബ്രിഡ്ജുകളോ ഉണ്ടാകും എന്നാണ് നിലവിലെ ഡിപിആര്‍ പറയുന്നത്. എല്ലാവര്‍ഷകാലത്തും കരകവിഞ്ഞൊഴുകുന്ന നദികളുള്ള കേരളത്തില്‍ ഈ എംബാങ്ക്‌മെന്‍റ് ഒരു വലിയ ഡാം പോലെയാകും, അണ്ടര്‍ പാസുകളിലൂടെ വെള്ളം കുത്തിയൊഴുകും. ഒരു ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും കിഴക്കുഭാഗത്തേക്ക് കടക്കാന്‍ കഴിയാതെ വരും. കട്ട് ആന്‍റ് കവര്‍ എന്ന പേരില്‍ 126 കിലോമീറ്റര്‍ ദൂരത്തില്‍ 20 മീറ്റര്‍ വരെ ആഴത്തില്‍ മണ്ണും പാറയും നീക്കം ചെയ്ത് ക്രോണ്‍ക്രീറ്റ് ഭിത്തി കെട്ടിയാല്‍ ഭൂഗര്‍ഭ നീരൊഴുക്ക് തടസ്സപ്പെടും. പദ്ധതി നടപ്പിലായാല്‍ കേരളം അകപ്പെടുന്നത് അപരിഹാര്യമായ പാരിസ്ഥിതിക ദുരന്തത്തിലാവും.

സാമ്പത്തിക ഭാരം ജനങ്ങള്‍ക്ക്
കപട വികസന വാഗ്ദാനങ്ങള്‍ നല്‍കി ഓരോ സാമ്പത്തിക വര്‍ഷവും പരമാവധി കടമെടുത്ത് കെണിയില്‍ അകപ്പെട്ടു പോയ ഖജനാവാണ് കേരളത്തിന്‍റേത്. കൂടുതല്‍ കടം വാങ്ങി ബാധ്യത തീര്‍ക്കുന്ന തലതിരിഞ്ഞ സാമ്പത്തിക നയമാണ് നമ്മുടെ ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇതിന്‍റെ ഫലം അനുഭവിക്കുന്നതാകട്ടെ നികുതിദായകരായ സാധാരണ ജനങ്ങളും. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെ കടം വീട്ടാനും പലിശ അടയ്ക്കാനും മുണ്ടുമുറുക്കിയുടുത്ത് കുന്നോളം വര്‍ദ്ധിച്ച ചാര്‍ജുകള്‍ അടക്കുകയാണ് ഓരോ കുടുംബവും. ഈ സാഹചര്യത്തില്‍ ഒരു വലിയ ബാധ്യത കൂടി വരുത്തിവെച്ചാല്‍ അത് കേരളത്തിന് താങ്ങാനാകാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 64,000 കോടി എന്നാണ് ഡി പി ആര്‍ കണക്കാക്കിയ പദ്ധതിച്ചെലവ്. മറ്റൊരു ഏജന്‍സിയെ ഉപയോഗിച്ച് പദ്ധതിയില്‍ മാറ്റം വരുത്തുമെന്നും 77,800 കോടി രൂപയിലേക്ക് ഉയരും എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്. 1.26 ലക്ഷം കോടി എന്നാണ് നീതി ആയോഗ് 2021 ല്‍ കണക്കാക്കിയത്. പദ്ധതി ചെലവ് വര്‍ദ്ധിക്കുംതോറും കടബാധ്യതയും ജനങ്ങളുടെ ഭാരവും വര്‍ദ്ധിക്കും.

കണക്കിലെ കളികള്‍
പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും എന്നു പറയുന്ന ടൗണ്‍ഷിപ്പിന് വേണ്ടിവരുന്ന ചെലവ്, ഭൂമി എന്നിവയുടെ വിശദാംശങ്ങള്‍ പുറത്തുവിടാതെ കെ റെയില്‍ ഒളിച്ചു കളിക്കുകയാണ്. ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ പ്രോജക്ടിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 40,000 ആണെന്നിരിക്കെ വന്‍ നഗരങ്ങളില്ലാത്ത കേരളത്തിലെ പ്രതിദിന യാത്രക്കാര്‍ 79,900 എന്ന കെ റെയിലിന്‍റെ കണക്ക് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. നിലവിലുള്ള റെയിലിനെക്കാള്‍ വളവും തിരിവുമുള്ള സില്‍വര്‍ ലൈന്‍ മുന്നോട്ട് വെക്കുന്നപരമാവധി വേഗം 200 കി. മീ ആണെങ്കിലും ഓപ്പറേഷന്‍ വേഗത 132 കി.മീ മാത്രമാണ്, നിലവിലെ പാതയില്‍ വന്ദേഭാരത് 110 കി.മീ. വരെ വേഗത്തില്‍ ഓടുന്നുണ്ട്. ആകെയുള്ള 11 സ്റ്റേഷനുകളില്‍ എത്തിച്ചേരാനായി റോഡില്‍ ചെലവാകുന്ന സമയം കണക്കാക്കിയാല്‍ യാത്രക്കാരന് നഷ്ടം മാത്രമാണ് ഉണ്ടാവുക. ഇന്ത്യന്‍ റെയില്‍വെയില്‍ 60 പൈസ ചാര്‍ജ് നല്‍കി ഒരു കി.മീ സഞ്ചരിക്കാം എന്നാല്‍ ഇതിന്‍റെ പത്തിരട്ടിയിലേറെ ചാര്‍ജ്ജ് വരുന്ന സില്‍വര്‍ലൈന്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

ജനജീവിതം തകര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
കേരളത്തില്‍ നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളെ തകര്‍ത്ത് പുതിയ പദ്ധതിക്ക് സാധ്യത ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് കെ.റെയില്‍ പറഞ്ഞിരിക്കുന്നത്. സില്‍വര്‍ലൈനിന് സമാന്തരമായുള്ള ദേശീയ സംസ്ഥാന പാതകള്‍ വീതി കൂട്ടി മെച്ചപ്പെടുത്തിയാല്‍ സ്വകാര്യ വാഹനങ്ങളില്‍ വേഗത്തില്‍ യാത്ര ചെയ്യാം എന്നതിനാല്‍ സില്‍വര്‍ ലൈനിനെ ദോഷകരമായി ബാധിക്കും. ഇതൊഴിവാക്കാന്‍ ഈ റോഡുകളില്‍ ടോള്‍ എര്‍പ്പെടുത്തി യാത്രാ ചെലവ് വര്‍ദ്ധിപ്പിക്കണം, പാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും വളവ് നിവര്‍ത്തലും വഴി നിലവിലുള്ള റയില്‍വേ മെച്ചപ്പെടുത്തിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കും, കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നതിനാല്‍ 3rd എ സി, സ്ലീപ്പര്‍ യാത്രക്കാര്‍ സില്‍വര്‍ ലൈനില്‍ വരില്ല, റയില്‍വേ ചാര്‍ജ് വര്‍ധിച്ചാല്‍ ഇത് പരിഹരിക്കപ്പെടും എന്നും കെ റെയില്‍ ഡിപിആറില്‍ എഴുതിയിരിക്കുന്നു. ചെലവു കുറഞ്ഞ യാത്രാ മാര്‍ഗ്ഗങ്ങള്‍ പരിഷ്‌കരിക്കുന്നതിലൂടെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണം ഉണ്ടാകുമെന്നിരിക്കെയാണ് 99% ജനങ്ങള്‍ക്കും ഉപകാരപ്പെടാത്ത സില്‍വര്‍ലൈനിന് വേണ്ടി വാശിപിടിക്കുന്നത്.

മറ്റൊരു ഹരിത തട്ടിപ്പ്
പദ്ധതിക്ക് വേണ്ടി വരുന്ന കൂറ്റന്‍ നിര്‍മ്മാണങ്ങള്‍ മൂലമുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം, പരിസ്ഥിതി സസ്യജാലങ്ങളുടെ നഷ്ടം എന്നിവ ചര്‍ച്ച ചെയ്യാതെ ഹരിത പദ്ധതി എന്നവകാശപ്പെടുന്നത് തികച്ചും കാപട്യമാണെന്ന് മനസ്സിലാക്കാം. പരിസ്ഥിതി ആഘാതം പഠിക്കാന്‍ ഏര്‍പ്പെടുത്തിയ ഇക്യുഎംഎസ് (EQMS) ന്‍റെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഇക്കാര്യങ്ങള്‍ പുറത്തുവരും എന്നതിനാലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എത്ര വലിയ പ്രതിഷേധം ഉണ്ടായാലും സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും എന്ന പിടിവാശി സര്‍ക്കാരിന്‍റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. ഡിപിആറിലെ ദുരൂഹതകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പദ്ധതി നിരുപാധികം പിന്‍വലിച്ച് ജനഹിതത്തിനൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. രാജ്യത്തിന്‍റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു സംസ്ഥാനത്ത് മറ്റ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാനാകാത്ത ഒറ്റപ്പെട്ട ഒരു ആഡംബര പാത നിര്‍മ്മിക്കുക എന്നത് നിക്ഷിപ്ത താല്പര്യക്കാരുടെ മാത്രം ആവശ്യമാണ്.

വേണ്ടത് ഇന്ത്യന്‍ റെയില്‍വേയുടെ വേഗപാത
ഉയര്‍ന്ന ക്ലാസുകളിലെ യാത്രക്കാരല്ല ദിനംപ്രതി ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് നമ്മുടെ നാട്ടില്‍ അതിരൂക്ഷമായ ദുരിതം നേരിടുന്നത്. 2016 ല്‍ പുറത്തിറക്കിയ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞതു പോലെ നിലവിലുള്ള റെയില്‍വേയുടെ സ്ഥലത്ത് 3, 4 പാതകള്‍ പണിയുകയും സിഗ്‌നല്‍ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുകയും വളവുകള്‍ നിവര്‍ത്തുകയും ചെയ്താല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയും. വേഗപാത പണിയേണ്ടത് ഇന്ത്യന്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്ക് വേണ്ടിയാണ്. ജനങ്ങളുടെ ഈ ആവശ്യമാണ് സംസ്ഥാന കെ.റെയില്‍ സില്‍വര്‍ലൈന്‍വിരുദ്ധ ജനകീയ സമിതി മുന്നോട്ടുവെക്കുന്നത്.
സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി കണ്‍വീനറാണ് ശരണ്യാ രാജ്
ഒരു തികഞ്ഞ വിവരക്കേടും നുണയും ആണ് ഈ ലേഖനം. കേരളത്തിന്റെ കടം കുറഞ്ഞു കുറഞ്ഞു വളരെയധികം താഴ്ന്ന നിലയിൽ എത്തിയിട്ടുണ്ടെന്നു സിഎജിയുടെ വാർഷിക റിപ്പോർട്ടിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
കേന്ദ്ര ഗവൺമെന്റ് 57000 കോടി രൂപ കേരളത്തിന്റെ പലവിധ ന്യായങ്ങൾ പറഞ്ഞു കൊടുക്കാതെ തടഞ്ഞു വച്ചിരിക്കുമ്പോഴും കേരളം അതിന്റെ കടം അടച്ചു കൊണ്ടിരിക്കുകയാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.
അനുമതി കിട്ടിയിട്ടില്ല എന്ന ഒരു പ്രോബ്ലം മാത്രമാണ് കേറയിൽ നേരിടുന്നത്. അനുമതി തന്നേ കഴിയൂ തരാതിരിക്കാൻ നിർവാഹമില്ല. ഇന്ത്യയിലെ മറ്റ് 11 സംസ്ഥാനങ്ങളിലും ആ വർക്ക് പുരോഗമിക്കുകയാണ്. കേരളത്തിലും അനുമതി തരാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറെടുക്കുകയാണ്. ഇടതുപക്ഷത്തിന്റെ മുഖംമൂടിയണിഞ്ഞ വലതുപക്ഷത്തിന്റെ ചാരന്മാരാണ് ഇങ്ങനെയുള്ള വികസനവിരുദ്ധ പിന്തിരിപ്പൻ ന്യായങ്ങളും ആയി വരുന്നത്.
“കേറയിൽ വരുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്നവർ ” എന്നൊക്കെയുള്ള വിശേഷണപഥങ്ങൾ ശുദ്ധമായ വിവരക്കേടിന്റെ പ്രതിഫലനമാണ്. സ്ഥാപിത താല്പര്യക്കാരിൽ നിന്നും പണം പറ്റി അവർക്ക് വേണ്ടി വീടുപണി ചെയ്യുന്ന കൂലി സമരക്കാരാണ് കേറയിൽ വിരുദ്ധരായിരം രംഗത്ത് വന്നിരിക്കുന്നത് !
The K-Rail project in Kerala, also known as the SilverLine project, has been surrounded by controversy and allegations of waste and fraud. While the project is still in its early stages, several issues have been raised:
Feasibility and Cost: Critics argue that the project is not economically feasible and that the cost estimates have been significantly underestimated. The initial estimated cost of the project was around Rs. 64,000 crore, but some experts believe the actual cost could be much higher.
Environmental Impact: The project involves extensive land acquisition and construction, which could have significant environmental consequences, including damage to ecosystems and displacement of communities.
Technical Issues: There are concerns about the technical feasibility of the project, particularly regarding the proposed standard gauge track and the high-speed trains.
Transparency and Accountability: Critics allege that the project lacks transparency and accountability, with limited public consultation and information sharing. There are also concerns about the potential for corruption and misuse of funds.
While there is no definitive information on the exact amount of waste and fraud associated with the project, the allegations and concerns raised by various stakeholders suggest that there could be significant financial and environmental costs.
It is important to note that the K-Rail project is still in its early stages, and the final outcome remains uncertain. However, the controversies surrounding the project highlight the need for greater transparency, accountability, and public participation in major infrastructure projects.
സർക്കാരാശുപത്രികളിലൊക്കെ ചികിത്സക്ക് രോഗികളെ പഴിഞ്ഞൂ റ്റുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ പണിയെടുക്കുന്നവരുടെ ശമ്പളംകുടിശിഖ യാണ്.
ഗുണങ്ങൾ ജനത്തെ ബോധ്യപ്പെ ടുത്തണം. പ്രശ്നങ്ങൾ ഇല്ല എന്നും
ഗുണങ്ങൾ ജനത്തെ ബോധ്യപ്പെ ടുത്തണം. പ്രശ്നങ്ങൾ ഇല്ല എന്നും
ഗുണങ്ങൾ ജനത്തെ ബോധ്യപ്പെ ടുത്തണം. പ്രശ്നങ്ങൾ ഇല്ല എന്നും