ജോർജ്ജ് കാർലിന്‍റെ My Next Life എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷയാണ് അടുത്ത ജന്മം. കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ മലയാളവിഭാഗത്തില്‍ ഗവേഷകയാണ് പരിഭാഷക.
അടുത്ത ജന്മം എനിക്ക് പിന്നോട്ടു ജീവിക്കണം
ശ്വാസത്തിന്‍റെ അവസാന വലിയിൽ
മരണം വഴി മാറിപ്പോകും
പിന്നീട്, നഴ്സിംഗ് ഹോമിലെ
പുലർച്ചകളിൽ സുഖമായി ഉണരും
‘ഒടുക്ക’ത്തെ ആരോഗ്യവാനായതു കൊണ്ട്
നിങ്ങൾ അവിടെ നിന്നും പുറത്താക്കപ്പെടും
പെൻഷൻ കൈപ്പറ്റി വിരമിക്കലിനെ ആസ്വദിക്കും
പിന്നീട്,
ജോലിയുടെ ആദ്യദിനം തന്നെ
നിങ്ങൾക്ക് സ്വർണ്ണനിറത്തിലുള്ള ഒരു വാച്ച് ലഭിക്കും
നാൽപത് വർഷക്കാലം,
ജോലി ചെയ്യാൻ കഴിയാത്ത വിധം ചെറുപ്പമാകുന്നതുവരെ
അവിടെ തുടരുക.
പിന്നീട്, ഹൈസ്ക്കൂൾ പഠനത്തിലേക്ക്.
മദ്യം, മദിരാക്ഷി അങ്ങനെ അങ്ങനെ…
പ്രൈമറി സ്കൂളിലെത്തും നിങ്ങളൊരു കുട്ടിയാകും
ഉത്തരവാദിത്തത്തിൻ്റെ ഭാരങ്ങളൊന്നുമില്ലാതെ കളിച്ചു തിമിർക്കും
പിന്നീട് ഒരു കുഞ്ഞായി…
സ്പാ സൗകര്യങ്ങളോടെ അവസാന ഒൻപത് മാസങ്ങൾ ഉദരത്തിൽ…
പിന്നെ,
നിങ്ങൾ ഒരു രതിമൂർച്ഛയായി ഒടുങ്ങുന്നു.
1 thought on “അടുത്ത ജന്മം”