ചിതലുകള്‍ ഒരു കവിതയാണ്. ജീവിതം മനുഷ്യരെ എന്തൊക്കെയാക്കി തീർക്കുന്നു എന്ന് അന്വേഷിക്കുന്ന, സ്വപ്നങ്ങളുടെ ചിറകേറിയവർ അവമാനിതരാവുന്ന അസ്വസ്ഥമായ കാഴ്ചകൾ കാണിച്ചുതരുന്ന, കുടിയേറ്റവും കുടിയിറക്കവും സ്വപ്നങ്ങളും യാഥാർഥ്യവും ചർച്ചചെയ്യുന്ന ഒന്ന്.
പഴക്കം ചെന്ന ചുമരുകളിൽ കടന്നുപോയവരുടെ നെടുവീർപ്പുകൾ! കറുത്ത അഴികളിൽ രക്ത സാക്ഷ്യം!
ചുമരുകളിൽ കരിക്കഷണം കൊണ്ടെഴുതിയ ഒരു സ്വപ്നത്തിൻ്റെ അവശിഷ്ടം പടർന്നു കിടക്കുന്നു
“എനിക്കൊരു സ്വപ്നമുണ്ട്; ഈ രാജ്യം അതിൻ്റെ യഥാർഥ അന്തഃസത്തയിലേക്ക്ഉ യിർത്തെഴുന്നേൽക്കുന്ന ഒരു ദിനം വരും. എല്ലാ മനുഷ്യരും തുല്യരായാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അന്നു നമ്മൾ ഉയർത്തിപ്പിടിക്കും. എനിക്കൊരു സ്വപ്നമുണ്ട്; അടിമകളുടെയും ഉടമകളുടെയും മക്കൾക്ക് ഒരേ മേശയ്ക്കുചുറ്റും സഹോദരന്മാരെപ്പോലെ ഇരിക്കാൻ കഴിയുന്ന ഒരു ദിനം.”
മൂക്കിൽ നിന്നൊഴുകുന്ന ചോരയിൽ മുക്കി മൈഫ്രണ്ടിൻ്റെ ജയിൽ ഭിത്തിയിൽ ഹിന്ദിയിൽ ഞാനൊരു മുദ്രവച്ചു; അമിത് പട്ടേൽ.
റെഡ് ഇന്ത്യൻസിനെ കെട്ടിവരിഞ്ഞ അതേ ചങ്ങലകൾ ചരിത്രത്തിൽ നിന്നും നീണ്ടു വന്നിരിക്കുന്നു. തോക്കു കൊണ്ടു നോക്കുന്ന പട്ടാളക്കാർ. യുദ്ധവിമാനത്തിൻ്റെ ക്രുദ്ധമായ മുരൾച്ച. പിണയുന്ന നാഗങ്ങളെപ്പോലെ ബംഗാൾ ഉൾക്കടലിൽ ആകാശനൗകകൾ സർക്കസ് കാണിച്ചതോർമ്മയുണ്ട്. ഭാരതം – അമേരിക്ക ഭായ് ഭായ് എന്നാർത്തു വിളിച്ചതാണ്.
ഡീപോർട്ട് പൂർത്തിയാവുന്നു. അഹമ്മദാബാദ് എയർപോർട്ടിൽ കുറ്റവാളിയെപ്പോലെ തലതാഴ്ത്തി വരിനിന്നു. ക്യൂ അനങ്ങിയപ്പോൾ ചങ്ങലകൾ കരഞ്ഞു.
ഗലിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ മൈതാനത്ത് നേതാവിൻ്റെ ആക്രോശം. ബംഗ്ലാദേശി ഘുസ്പേടിയേ
ദീമക് കി തരഹ് ഹേ!
അമേരിക്കയിൽ കേട്ട ശബ്ദത്തിൻ്റെ മാറ്റൊലി! Indians are termites!
Ezhuthinoru mudravakya swabhavamo matto aanu feel aayath. Kavitha ingane aavanam, ingane alla ennu parayan njan aalalla..!!
Enkilum kavithaikku nammalude chuvarukalil vaathilukal theerkkanum ava thurannu nammale mojippikkaanum kazhiyendath undenn thonnunnu.